കേരള സർക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് (SIEP), “നിർമ്മിത ബുദ്ധി” (Artificial Intelligence) എന്ന വിഷയത്തിൽ ഒരു വിജ്ഞാനകോശം (Encyclopedia) പ്രസിദ്ധീകരിക്കുകയുണ്ടായി. നമ്മുടെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അധ്യാപികയായ ഡോ. ആശ ദാസ് ഇതിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ഈ വിജ്ഞാനകോശത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ സിജിൻ കെ പോൾ, ജിൻസി എബ്രഹാം, ഡോ.ആശാ ദാസ്, എലിസബത്ത് തോമസ്, ഗ്രീഷ്മ കെ, ടെക്നിക്കൽ അസിസ്റ്റൻ്റ് അലക്സ് എം കുരിയാക്കോസ് എന്നിവർ ചേർന്ന് 15 ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. ഈ വിജ്ഞാനകോശത്തിന്റെ ഒരു പതിപ്പ് കോളേജ് ലൈബ്രറിയിലേക്ക് കൈമാറുന്നതിനായി പ്രിൻസിപ്പലിനെ ഏൽപ്പിച്ചു. ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ച കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന് അഭിനന്ദനങ്ങൾ.